Tears of a Blue Rose...

Wednesday, July 30, 2014

Silence...

Why it is like when our heart want to speak so much our lips are silent ....
Why it is like even we love someone  with all we have our heart is silent...
Why it is like the one we want t o ignore will always stay in our vision..
Why it is like we paint  our love with hate...still the love remains...
But my eyes tell the truth...so look into its depths..u can reveal all that untold love..
and that silent pains... and that tears...

Malu

Monday, October 24, 2011

ഇലപൊഴിയും ശിശിരം


വീണ്ടും ഒരു ഇല പൊഴിയും ശിശിരം കുടി ...ഇലകളെല്ലാം ഇന്നലെ തളിര്‍ത്ത പോലെ..
ഒരു വിരഹത്തിന്‍റെ ഗന്ധം എവിടെയും ....യാത്ര ചൊല്ലി കൊഴിയുന്ന ഇലകളെ നോക്കി നിര്‍നിമേഷരായി
നില്‍കുന്ന മരങ്ങള്‍ ....അവയെ സമാധാനിപ്പിക്കാന്‍ ശ്രിമുക്കുന്ന മന്ദ മാരുതന്‍ ഒരു നിശ്വാസത്തോടെ മെല്ലെ
അകലുന്നു...

ഇലകളെല്ലാം കൊഴിങ്ങിട്ടും മരത്തെ വിട്ടുപോകാത്ത ഒരു പക്ഷിയുടെ കഥ എന്‍റെ മനസിലേക്ക് ഓടി വരുന്നു..
ഒപ്പം o henry ടെ അവസാനത്തെ   ഇലയും എന്നാ കഥയും ...സുഹൃത്തിനെ ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം ജീവന്‍ നല്‍കി ഒരു കൊഴിയാത്ത ഇലയായി വരച്ചു ചേര്‍ത്ത ഒരു ചിത്ര കാരന്റെ കഥ...



Sunday, October 31, 2010

Strange!!

Today went to Beach.....
Nice beach calm and cool....just surprised to see an ocean with out tides...May be another definition of sea...
I collected one stone from ocean... just thinking whether it make any difference to ocean.. sea is busy chatting with wind and sun...scolding  and managing her millions of creatures... playing with shore...smiling at moon...


For me that tiny stone is something special ..a show piece with a memory attached...how strange a stone beside an ocean representing the vast mysterious beauty....

Friday, October 29, 2010

O God You are Great

I beard the thorns....I smiled at my pains...
I believed in god...and never let go my faith...
In my loses i waited patiently with all my faith..
Because i know God have a better plan for me..
In my dark room i waited for sun rays...
that will fall on me as god's grace..
When world laughed at me..I too smiled at you O God..
It is not me..It is you O lord..have to answer ....


Thanks O God for all your blessings...and even for the sorrows also
That made me to realize that you are with me. always..
O God help me to be patient,To love you always..
To walk in the way which leads me to you..
O God let me live with some unfulfilled dreams..
so that i can see u always walking with me ..
O God, thanks for your consoling s when i broke into pieces..
O God, thanks for your strength when i was about to quit..
I know you exist in many forms...your ways fascinates me..
O God let my faith never let down in all my struggles and sufferings..
In all this life journey bless me to remember you always..

Thursday, September 23, 2010

പറയാത്ത വാക്കുകള്‍


എന്‍റെ കണ്ണുകളില്‍ വിരിഞ്ഞ നീലാകാശത്തിന്‍ താഴ്വരകളില്‍
ഇനിയും പൂക്കാത്ത  നിശാഗന്ധികള്‍... 
ഞാന്‍ ഹൃദയത്തില്‍ അടക്കിയ കടല്‍...
എന്നില്‍ ഇരമ്പി അര്‍ത്തലയ്കുന്നു..നിശബ്ദമായ്..

ഹൃദയത്തില്‍ വറ്റിയ  തേനരുവികള്‍...
ഒരു വേനല്‍ മഴക്കായ് കാതോര്‍ക്കുന്നു...
അടരാത്ത വാക്കുകള്‍ സ്വരങ്ങള്‍ തിരയുന്നു...
പടരാത്ത  കണ്ണീര്‍ മിഴിനീരിനായ് കേഴുന്നു..

പ്രിയമുല്ലെതെല്ലാം കവര്‍ന്നോരാ  പെരുമഴയില്‍
ഒലിച്ചു പൊയ് ഞാനും   എന്‍ സുഗന്ധവും..
ഇനിയൊരു മഴയിലും തണുക്കാത്ത കനലുകള്‍...
തന്നുപോയ് ആ മഴക്കാലം...

Monday, September 20, 2010

FRIENDSHIP:is not a big thing,it is a million little things...



I never pick any stars to shine it...
Any beads to decorate it...
Any sweet words to explain it...
But it shined by itself...
The candle of our beautiful friendship...

All that roads we together crossed..
All that oceans we sailed..
All that stars we smiled at...
All changed but one thing..
You are my best friend and I’m ur's..



   O Friend....
   Our tears became soul of our friendship..
   Our cares become fruit for our friendship..
   Our quarrels became strength of our friendship..
   And now that memories became bond of our friendship..


    Tomorrows will bring us new sun shines..
    Our yesterdays will hide in memories..
    But this friendship will remain in our heart
    As pure as dew drops..
    As fresh as a morning rose..


   We never made any promises..
   And neither we told we do remember..
   But we saved some tears for ever...
   To shed it when we miss each other...

                                                                                                                 

Monday, August 30, 2010

ആഴങ്ങളില്‍

കാടും മേടും കടലും ഭുഖണ്ഡങ്ങളും താണ്ടിയ ഒരു യാത്ര...വിമാനം പൊങ്ങി പറന്നപ്പോള്‍ എന്‍റെ മത്രുഭൂമി എന്നോട് എന്തെല്ലാമോ പറയാന്‍ വാക്കുകള്‍ തിരയുന്ന പോലെ...പിന്നെ അകലങ്ങള്‍ വര്‍ദ്ദിച്ചപ്പോള്‍ ആ സാന്ത്വന സ്പര്‍ശവും ആ മുക്ത സുഗന്ധവും എവിടയോ വച്ച് നഷ്ടപെട്ട പോലെ..നിയമങ്ങള്‍ അനുസരിച്ച് ചലിക്കുന്ന മനുഷ്യരുടെ നാട്ടിലേക്ക്..


ദിവസങ്ങള്‍ പട്ടിണികിടന്നു കിട്ടിയ ഭക്ഷണത്തിനോടുള്ള ആവേശം പോലെ നാം വാരിവലിച്ചു അനുഭവിച്ച സ്വാതന്ത്ര്യത്തിന്‍റ നാട്ടില്‍ നിന്നും നിയമവും സ്വാതന്ത്ര്യവും കൈകോര്‍ത്ത ഒരു സമ്പന്ന രാഷ്ട്രത്തിലേക്ക്... അദ്രിശ്യമായ ഏകാധിപതി പോലെ കര്‍ക്കശമായ നിയമങ്ങള്‍. ഇവിടുത്തെ കാറ്റിനുപോലും അറിയാം നിയമങ്ങള്‍.          ചില്ലിട്ട ജാലകത്തിനപ്പുറം   ഒരു ചിത്രകാരന്‍റെ മനോഹരമായ സൃഷ്ടി പോലെ നിശ്ചലമായ പ്രകൃതി. കര്‍ക്കശമായ നിയമങ്ങളെ പരിഹസിച്ചു സമയം തെറ്റി എത്തുന്ന രാവും പകലും പിന്നെ ഋതുക്കളും...

"എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം"എന്ന് കവി പാടിയ പോലെ എവിടെ നോക്കിയാലും അവിടെ എല്ലാം പച്ചപുതപ്പു       വിരിച്ചപോലെ പുല്‍മേടുകള്‍,      തഴച്ചു വളരുന്നവൃക്ഷലതാതികള്‍, ശിഖരങ്ങള്‍ക്ക് ഭാരമായ് കുനുകുനെ വിരിഞ്ഞുനില്‍ക്കുന്ന പൂക്കളും, സമൃദ്ധമായ ഫലമൂലാദികളും, വൃത്തിയുള്ള റോഡുകളില്‍ ഒരു കണക്കാശാരിയുടെ കണിശതയോടെ നിയമങ്ങളെ വരച്ചു കാട്ടുന്ന pavement markക്കുകള്‍,    എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളും, നിത്യയൌവ്വനങ്ങളും.. അങ്ങനെ പോകുന്നു ഇവിടുത്തെ മനോഹരമായ കാഴ്ചകള്‍.


ഈ സ്വസ്ഥമാം നിത്യയൌവ്വനഹരിതാഭയില്‍ എന്നില്‍ എന്തെല്ലാമോ അസ്വസ്ഥകല്‍ നിറച്ചു കൊണ്ട് ഒരു സ്ത്രീ രൂപം മനസ്സിലേക്കു കടന്നു വരുന്നു.ഇറനണിഞ്ഞ ആ കണ്ണുകള്‍ എന്നെത്തന്നെ ഉറ്റു നോക്കുന്നുവോ?


                                                                


ചെറുപ്പത്തിലെ വാര്‍ധക്യം ഏറ്റുവാങ്ങിയ വിധവയെപോലെ ദേഹമാകെ പൊട്ടി ഒലിക്കുന്ന വൃണങ്ങളും, മുഷിഞ്ഞ വേഷവും, ഒട്ടിയ കവിളുകളും, കണ്ണീരു വറ്റിയ കണ്ണുകളുമായി അവള്‍...കൌരവസദസ്സില്‍ അപമാനിതയായ പാഞ്ചാലിയുടെ ആത്മ രോക്ഷമുണ്ടോ ആ കണ്ണുകളില്‍?ചിതലരിച്ചുപോയ ഒരു പ്രൌവ്ഡവും കുലീനവുമായ സംസ്കാരത്തിന്‍റെ തീരാവ്യഥയുണ്ടോ ആ ഹൃദയത്തില്‍? ശിലയാം അഹല്യപോലെ ഒരു ശാപമോക്ഷത്തിനായി കേഴുന്നുണ്ടോ ആ ശിലാഹൃദയവും? അറിയില്ല... എന്‍റെ മത്രുരാജ്യമെ നിന്‍റെ രക്തത്തില്‍ എനിക്കും പങ്കുണ്ടാകാം , നിന്‍റെ വൃണങ്ങളില്‍ ഞാനും പുഴുക്കള്‍ വിതറിയിരിക്കാം....എങ്കിലും എന്നില്‍... നിനക്ക്    മാത്രം പകരാന്‍   കഴിയുന്ന     സാന്ത്വനം പോലെ,  നിന്നില്‍ അടിയുറച്ചു ആഴ്ന്നിറങ്ങിയ എന്‍റെ വേരുകള്‍ പോലെ,  എന്‍റെ ആത്മാവിന്‍ നിഖൂഡതയില്‍ ആഴ്ന്നിറങ്ങിയ, ഒരു പക്ഷെ നിനക്ക് മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുന്ന ഒരു വികാരമുണ്ട്‌. .. നിനക്ക് മാത്രമായി...

 ഈ സമ്പന്നയായ നാട് ഒരു ആതിഥേയയുടെ സ്നേഹാന്വേഷണങ്ങളോടെ  ഒരു അതിഥിയുടെ ഔപുചാര്യതയോടെകൂടെ ഞാനും...
ഈ കാറ്റിനും,  കടലിനും,     മണ്ണിനുമൊക്കെ എന്തൊക്കെയോ കുറവുകള്‍ ഉള്ളതുപോലെ...
ഈ സ്നേഹത്തിനു ഉഷ്ണകാറ്റിന്‍  ഊശ്മളതയില്ല, ഈ കണ്ണീരില്‍ ത്യാഗത്തിന്‍റെ കയ്പ്പുരസമില്ല,  ഈ കടലിനു വേദനയുടെ ആഴങ്ങളില്ല,  ഈ മണ്ണിനു പറയാന്‍ സംസ്ക്കാരങ്ങളുടെ കഥകളില്ല, ഈ കാറ്റിന് അമ്മയുടെ വിയര്‍പ്പിന്‍ ഗന്ധമില്ല,ഇവിടെ ബന്ധങ്ങളുടെ സ്വര്‍ണ്ണനൂലിഴകള്‍ അഴിയാത്ത ബന്ധനങ്ങള്‍ തീര്‍ക്കുന്നില്ല. ഈ നാട്,   എത്ര സ്വന്തമാക്കിയാലും    സ്വന്തമാകാത്തതു പോലെ, എത്ര  സ്നേഹിക്കാന്‍ ശ്രേമിച്ചാലും സ്നേഹിക്കപെടാത്തതു പോലെ, വേര്‍തിരിച്ചു നിര്‍ത്തുന്ന എന്തോ ഒന്ന് എന്നില്‍?

ഭുമിയും ആകാശവും പോലെ,രാവും പകലും പോലെ,   സമാന്തര രേഖകള്‍ പോലെ ഒരിക്കലും ഒന്നാകാത്ത സംസ്കാരങ്ങള്‍ ആയിരിക്കാം... അല്ലെങ്കില്‍ എന്‍റെ ആത്മാവിന്‍ ആഴങ്ങളില്‍ അനിര്‍വചനീയമായ ആ വികാരം പകുത്ത എന്‍റെ ഹൃദയത്തിന്‍റെ സ്വാര്‍ത്ഥയാകാം...